വെള്ളമുണ്ട|
Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (17:28 IST)
ഡ്യൂട്ടിക്കിടെ മദ്യപിച്ച എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി.ഡി.സെബാസ്റ്റ്യനെയാണ് മാനന്തവാടി സി.ഐ യുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്.
കുമ്പളക്കാട് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞയാഴ്ച വെള്ളമുണ്ട സ്റ്റേഷനിലേക്ക് മാറിവന്നതായിരുന്നു സെബാസ്റ്റ്യന്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
കുറ്റ്യാടി ചുരത്തിലെ പക്രന്തളം എന്ന സ്ഥലത്ത് മഫ്റ്റിയില്‍ സ്വകാര്യ വ്യക്തിക്കൊപ്പം മദ്യപിച്ച് വാഹനത്തിലിരിക്കെ മാനന്തവാടി സി.ഐ പിടികൂടുകയാണുണ്ടായത്. ഈ സമയം സെബാസ്റ്റ്യന്‍ ഡ്യൂട്ടിയിലായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.