വിഴിഞ്ഞം|
VISHNU.NL|
Last Updated:
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (21:05 IST)
കായംകുളത്ത് വാഹന പരിശോധനക്കിടെ ഓട്ടോഡ്രൈവര്‍ വീണു മരിച്ച സംഭവത്തില്‍ കാരണക്കാരനായ എസ്‌ഐ സിജുവിനേ സസ്പെന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കാനായി ഇതിലേക്കു ചാടിക്കയറിയതാണ് അപകടത്തിനു കാരണം. ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരംകുളം പൊട്ടക്കുളം വീട്ടില്‍ രാജീവ് (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം നടന്നത്. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് നിര്‍ത്താതെ രാജീവ് ഓട്ടോ ഓടിച്ചുകൊണ്ടുപോയി. ഓട്ടോയെ പിന്തുടരുന്നതിനിടെ പൊലിസ് ജീപില്‍ നിന്നും എസ്‌ഐ സിജു ഓട്ടോയിലേക്ക് ചാടിക്കയറുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്ന ബൈക്കിലിടിച്ചു. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണതാണ് രാജീവ് മരിക്കാനിടയായത്.
അതേ സമയം ഓട്ടോ മറിഞ്ഞതിനാല്‍ എസ്ഐയ്ക്കും ബൈക്കിലെ പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബത്തിനും പരുക്കേറ്റു. സിജുവിന് തലക്ക് ഗുരുതരമായ പരിക്കാണുള്ളത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിലെ പ്രദീപിന്റെ മകള്‍ ആഞ്ജനേയ (മൂന്ന്) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലാണ്. പ്രദീപിനും ഭാര്യയ്ക്കും പരുക്കുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരംകുളത്ത് ഇന്ന് ഹര്‍ത്താല്‍ നടന്നു. സംഭവം ദൌര്‍ഭാഗ്യകരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം നടപടികളെ ആഭ്യന്തര വകുപ്പ് പിന്തുണയ്ക്കുകയില്ല എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.