കൊച്ചി|
jibin|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:56 IST)
മില്‍മ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ക്ഷീരവികസന മന്ത്രി കെസി ജോസഫ് സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ കാര്യത്തില്‍ തീരുമാനമെടുത്തത്.
മറ്റു സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കുന്നതുപോലെ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നുമായിരിക്കും മില്‍മ തൊഴിലാളികള്‍ക്കും സഹകരണ പെന്‍ഷന്‍ നല്‍കുക. പദ്ധതിക്ക് 2011 ആഗസ്റ്റ് 30 മുതല്‍ പ്രാബല്യമുണ്ടായിരിക്കും. മില്‍മയിലെ ഓഫീര്‍മാരുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് അവര്‍ക്ക് ഒരുതരത്തിലുള്ള നഷ്ടവും സംഭവിക്കാത്ത തരത്തിലാകും പദ്ധതി നടപ്പിലാക്കുക.
ജീവനക്കാരുടെ ആശങ്കകള്‍ക്ക് പെന്‍ഷന്‍ ബോര്‍ഡ് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പാലോട് രവി എംഎല്‍എ, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, മില്‍മ ചെയര്‍മാന്‍, മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.