പത്താന്‍‌കോട്ട്: പാകിസ്ഥാന്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു, നാലുപേര്‍ കസ്‌റ്റഡിയില്‍

പത്താന്‍‌കോട്ട് ഭീകരാക്രമണം , പാകിസ്ഥാന്‍ ഇന്ത്യ ബന്ധം , അജിത് ഡോവൽ , നവാസ് ഷെരീഫ്
ഇസ്‌ലാമാബാദ്| jibin| Last Modified തിങ്കള്‍, 11 ജനുവരി 2016 (14:27 IST)
പത്താന്‍‌കോട്ട് ഭീകരാക്രമണമണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ പാകിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിർദേശ പ്രകാരമാണ് നടപടി. സർതാജ് അസീസ്, നാസിൽ ജാൻജുവ, ഫെഡറൽ മന്ത്രിമാരായ ഇസഹാക്ക് ധാർ, ചൗധരി നിസാർ അലി ഖാൻ, വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി തുടങ്ങിയവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി.

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ), രഹസ്വാന്വേഷണ വിഭാഗം (ഐഎസ്ഐ), ഭീകരവാദ വിരുദ്ധ വിഭാഗം (സിടിഡി) എന്നിവയെ സംഘടിപ്പിച്ചാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേരെ കസ്‌റ്റഡിയിലെടുത്തു. സിയാൽകോട്ട്, ബഹാവൽപൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട ആറു ഭീകരരുടെ ഡിഎൻഎ സാമ്പിളുകളും ഭീകരർ ഫോണിൽ സംസാരിച്ച ശബ്ദ രേഖകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.

പത്താന്‍‌കോട്ട് ഭീകരാക്രമണമുണ്ടായെങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന ഇന്ത്യ- പാകിസ്ഥാന്‍ ചർച്ചകൾ റദ്ദാക്കിയിട്ടില്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് വ്യക്തമാക്കി. ചർച്ച റദ്ദാക്കിയെന്ന് പറഞ്ഞതായി ദൈനിക് ഭാസ്കർ ഓൺലൈനിൽ വന്ന റിപ്പോർട്ടാണ് ഡോവൽ നിഷേധിച്ചത്.

ഇന്ത്യ-പാക് ചർച്ചയുമായി ബന്ധപ്പെട്ട് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഡോവല്‍ പറഞ്ഞെന്നാണ് ഓൺലൈനിൽ വാര്‍ത്ത വന്നത്. ഈ മാസം 15ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ച നടക്കാനിരിക്കെയാണ് പുതിയ വിവാദം ഉണ്ടായത്.

തുടര്‍ന്നാണ് ഡോവല്‍ നയം വ്യക്തമാക്കി രംഗത്തെത്തിയത്. എല്ലാ ദിവസവും താൻ പത്രപ്രവർത്തകരുമായി സംസാരിക്കാറുണ്ടെന്നും അത്തരത്തിൽ ഒരു അഭിമുഖം നൽകിയതായി ഓർക്കുന്നില്ലെന്നും ഡോവൽ എഎൻഐയോട് പറഞ്ഞു. അത്തരത്തിൽ ഒരു പ്രസ്താവന താൻ നടത്തി എന്ന റിപ്പോർട്ട് നിഷേധിക്കുന്നുവെന്നും ഡോവൽ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :