ഐഎസ്ഐയുമായ് ബന്ധമെന്ന് സംശയം; ഗുര്‍ദാസ്‌പുര്‍ എസ്‌പിയെ നുണപരിശോധനക്ക് വിധേയനാക്കും

  പത്താന്‍‌കോട്ട് ഭീകരാക്രമണം , പാകിസ്ഥാന്‍ , ഗുരുദാസ്പൂര്‍ എസ്‌പി , സല്‍വീന്ദര്‍ സിംഗ്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 11 ജനുവരി 2016 (11:36 IST)
ഇന്ത്യയെ ഞെട്ടിച്ച പത്താന്‍‌കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്‌പുര്‍ മുന്‍ എസ്‌പി സല്‍വീന്ദര്‍ സിംഗിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കിയേക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയമുള്ളതിനാല്‍ ഡല്‍ഹിയിലെത്തിച്ചായിരിക്കും എസ്‌പിയെ ചോദ്യം ചെയ്യുക.

ഭീകരര്‍ക്ക് എസ്‌പി സഹായം ചെയ്‌തുവെന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്. ഭീകരര്‍ രാജ്യത്തിനകത്ത് നിന്ന് വലിയ തോതില്‍ സഹായം ലഭിച്ചുവെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. എസ്‌പി സഞ്ചരിച്ചിരുന്ന നീല ബീക്കൺ ഘടിപ്പിച്ച വാഹനത്തിലാണ് ഭീകരർ വ്യാമസേനാ താവളത്തിലെത്തിയത്. ഇതേത്തുടര്‍ന്ന് സൽവീന്ദറിന്‍റെ കാറിൽ നിന്ന് ഡിഎൻഎ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.


പത്താൻകോ‌ട്ടെ ആരാധനാലയത്തിലെ സ്ഥിരം സന്ദർശകനാണ് താനെന്ന വാദം ആരാധനാലയ അധികൃതർ കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. 13 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ്‌പി രണ്ടര മണിക്കൂറിലേറെയെടുത്തു എന്ന കണ്ടെത്തലും സംശയത്തിനിടയാക്കിയിട്ടുണ്ട്. കൂടാതെ, സല്‍വീന്ദര്‍ സിംഗിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് വര്‍മയും പാചകക്കാരന്‍ മദന്‍ഗോപാലും ഇവരെ തട്ടികൊണ്ട് പോയ ദിവസം രാവിലെയും ഇതേ ആരാധനാലയം സന്ദര്‍ശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :