പത്താന്‍‌കോട്ട്: സൂത്രധാരനായ ഉസ്‌താദിന്റെ നമ്പര്‍ +923017775253, ഇന്ത്യയിലാണെന്ന് ഭീകരന്‍ പറഞ്ഞപ്പോള്‍ അമ്മയുടെ ഉപദേശം ‘നിന്നെ ദൈവം രക്ഷിക്കട്ടെ’!

 പത്താന്‍‌കോട്ട് ഭീകരാക്രമണം , നവാസ് ഷെരീഫ് , പാകിസ്ഥാന്‍ , ഇന്ത്യ , ഭീകരാക്രമണം
പത്താന്‍കോട്| jibin| Last Modified വെള്ളി, 8 ജനുവരി 2016 (18:15 IST)
ഇന്ത്യയെ ഞെട്ടിച്ച പത്താന്‍‌കോട്ട് സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൈമാറിയ തെളിവുകള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിര്‍ദേശം നല്‍കിയെങ്കിലും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് പരിശീലനം ലഭിച്ച ഭീകരരാണെന്നാണ് പ്രാഥമിക തെളിവുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം ഭീകരര്‍ ആക്രമണത്തിന് മുമ്പ് പാകിസ്ഥാനിലേക്ക് ഫോണ്‍ ചെയ്‌തതായി വ്യാക്തമായിട്ടുണ്ട്.
ഭീകരര്‍ വിളിച്ച രണ്ടുനമ്പറുകളും പാകിസ്ഥാനിലേക്കാണ് പോയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. +923017775253, +92 3000597212 എന്നീ രണ്ടു നമ്പറുകളിലേക്ക് ഭികരര്‍ വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഭീകരരില്‍ ഒരാള്‍ പാകിസ്ഥാനിലെ അമ്മയെ വിളിച്ചതായി നേരത്തെ വ്യക്തമായിരുന്നു. ജ്വല്ലറി ഉടമയായ രാജേഷ് വര്‍മ എന്നയാളുടെ ഫോണില്‍ നിന്നുമാണ് ഈ കോള്‍ പോയിരിക്കുന്നത്. താന്‍ ഇന്ത്യയിലാണ് എന്ന് ഇയാള്‍ അമ്മയോട് പറയുന്നുണ്ട്. ഞെട്ടിപ്പോയ മാതാവ് മകനെ ദൈവം രക്ഷിക്കട്ടെ എന്നാണത്രെ മറുപടി പറഞ്ഞത്. ഇത് സാധൂകരിക്കുന്ന രീതിയിലാണ് നിലവിലെ തെളിവുകള്‍ പുറത്തുവരുന്നത്.

ഭീകരര്‍ ഉസ്‌താദ് എന്നയാളെ വിളിക്കുകയും തങ്ങള്‍ പഞ്ചാബില്‍ എത്തിയതായും ഇനി എന്തുചെയ്യണമെന്നുമാണ് രണ്ടാമത്തെ നമ്പറില്‍ സംസാരിച്ച ആളോട് ഭീകരര്‍ പറയുന്നത്. ടാക്‌സി ഡ്രൈവറുടെ ഫോണ്‍ ടാക്‌സി ഡ്രൈവര്‍ ഇക്കാഗാര്‍ സിങിന്റെ നമ്പറില്‍ നിന്നും ഒരു നമ്പറിലേക്ക് മാത്രമേ വിളിച്ചിട്ടുള്ളൂ. അതേസമയം ഈ നമ്പറിലേക്ക് പാകിസ്ഥാനില്‍ നിന്നും നാല് കോളുകള്‍ വന്നിട്ടുണ്ട്

അമ്മയെ വിളിച്ചിട്ടുണ്ട് ആക്രമണത്തിനിടെയാണ് ഒരു ഭീകരന്‍ അമ്മയെ വിളിച്ചത്. ജ്വല്ലറി ഉടമയായ രാജേഷ് വര്‍മ എന്നയാളുടെ ഫോണില്‍ നിന്നുമാണ് ഈ കോള്‍ പോയിരിക്കുന്നത്. താന്‍ ഇന്ത്യയിലാണ് എന്ന് ഇയാള്‍ അമ്മയോട് പറയുന്നുണ്ട്. ഞെട്ടിപ്പോയ മാതാവ് മകനെ ദൈവം രക്ഷിക്കട്ടെ എന്നാണ് മറുപടി പറയുന്നത്.

പത്താന്‍‌കോട്ട് സംഭവത്തില്‍ നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു.

അതേസമയം, ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ചയ്ക്കുള്ള തീയതി നീണ്ടുപോകാനോ ചര്‍ച്ച തന്നെ റദ്ദുചെയ്യപ്പെടാനോ സാധ്യത കാണുന്നുണ്ട്. ജനുവരി 15ന് ചര്‍ച്ച നടത്താമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നല്‍കിയ തെളിവുകളില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടി പരിശോധിച്ചതിന് ശേഷം മാത്രം ചര്‍ച്ചയുടെ കാര്യം തീരുമാനിക്കാമെന്നാണ് ഇന്ത്യന്‍ നിലപാട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :