മീററ്റ്|
vishnu|
Last Modified വ്യാഴം, 8 ജനുവരി 2015 (15:08 IST)
ഫ്രാന്‍സിലെ പ്രമുഖമായ ചാര്‍ലി ഹെബ്‌ദോ ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയവര്‍ക്ക് 51 കൊടി രൂപയുടെ പാരിതോഷിക വാഗ്ദാനവുമായി ബിഎസ്പി നേതാവ് രംഗത്ത്. ബിഎസ്പി നേതാവ് ഹാജി യാക്കൂബ് ഖുറേഷിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കാന്‍ ധൈര്യപ്പെടുന്നവര്‍ മരണപ്പെടണം. ഇവര്‍ക്കെതിരെ നിയമനടപടിയുടെ കാര്യമില്ല. പ്രവാചകന്റെ അനുയായികള്‍ അവരെ ശിക്ഷിച്ചു എന്നാണ് ഖുറേഷി പറഞ്ഞത്.
ഇസ്ലാം സമാധാനത്തിന്റെ മതമാണ്. പ്രവാചകന്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് പ്രചരിപ്പിച്ചതെന്നു പറയാനും ഖുറേഷി മറന്നില്ല. ഇയാള്‍ ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരില്‍ മന്ത്രിയായിരുന്നയാളാണ്.
അതേസമയം, ഖുറേഷിയുടെ പ്രസ്താവന പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവം ഇപ്പോള്‍ തന്നെ വിവാദത്തിലായിട്ടുണ്ട്.
നേരത്തേയും സമാന തരത്തിലുള്ള പ്രസ്താവന്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. മീററ്റിലെ ഒരു പൊതുറാലിയില്‍ വച്ച് 2006ല്‍ പ്രവാചകനെ കുറിച്ച് വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനീഷ് കാര്‍ട്ടൂണിസ്റ്റിനെ വധിക്കുന്നവര്‍ക്ക് 51 കോടി രൂപ നല്‍കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.