മെക്സിക്കോസിറ്റി|
jibin|
Last Modified വ്യാഴം, 8 ജനുവരി 2015 (12:38 IST)
പൊലീസ് നോക്കി നില്‍ക്കെ മോഷണക്കുറ്റമാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. സെൻട്രൽ മെക്സിക്കോയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം ഒരുവീട്ടിൽനിന്ന് ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ചെന്ന ആരോപിച്ച് ഗർഭിണിയായ യുവതിയേയും കൗമാരക്കാരനെയും ഒരു യുവാവിനെയും നൂറോളം വരുന്ന ജനക്കൂട്ടം പിടി കൂടുകയായിരുന്നു. മോഷണം നടക്കുന്നുവെന്ന് നാട്ടുകാരിൽ ചിലർ പ്രചരിപ്പിച്ചതോടെ സംഭവസ്ഥലത്ത് ആളുകള്‍ തടിച്ച് കൂടി സംഘത്തെ പിടികൂടുകയായിരുന്നു.
പിടികൂടിയ ഇവരെ മർദ്ദിച്ചവശരാക്കിയശേഷം മരത്തിൽ കെട്ടിയിട്ടു. ഇതിന് ശേഷം കൈകാലുകൾ ബന്ധിച്ചശേഷം മരത്തടികളും ഇരുമ്പുപൈപ്പുകളും ഉപയോഗിച്ച് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ചിലര്‍ ഇവരെ നഗ്നരാക്കാനും ചിലർ ശ്രമിച്ചു. ഇതിനിടെ ഗുരുതരമായി അടിയേറ്റ യുവാവ് കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് മൂവരെയും രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.