യമനില്‍ സ്ഫോടനം: 37 മരണം, 66പേര്‍ക്ക് പരിക്ക്

കാര്‍ ബോംബ് സ്ഫോടനം , യമന്‍ , പൊലീസ് , അറസ്റ്റ്
സന്‍ആ| jibin| Last Modified വ്യാഴം, 8 ജനുവരി 2015 (11:59 IST)
യമനില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുപ്പത്തിയേഴ് പേര്‍ കൊല്ലപ്പെട്ടു. 66 പേര്‍ക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാവിലെ പൊലീസ് അക്കാദമിയില്‍ ചേരുന്നതിനായി എത്തിയവരെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നത്. സമീപത്ത് കാറില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ആക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും. സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും പ്രസിഡന്‍റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ അല്‍ഹാദി പറഞ്ഞു.

അതേസമയം സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് അക്കാദമിയിലേക്കുള്ള രജിസ്ട്രേഷന്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച യമന്‍ പാര്‍ലമെന്‍റ് തീവ്രവാദത്തിനെതിരെ എല്ലാവരും യോജിച്ച് പോരാടണമെന്നും ആഹ്വാനംചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :