ന്യൂഡല്‍ഹി|
Last Modified ശനി, 8 നവംബര്‍ 2014 (14:11 IST)
ഗോവ മുഖ്യമന്ത്രി സ്ഥാനം മനോഹര്‍ പരീക്കര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭാ വികസനം നടക്കാനിരിക്കെയാണ് പരീക്കര്‍ രാജി വെച്ചത്.കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് മനോഹര്‍ പരീക്കറിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരീക്കര്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ ലക്ഷ്മിലാല്‍ പര്‍സേക്കര്‍ ഗോവ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.കേന്ദ്രമന്ത്രിസഭാ വികസനത്തിത്തോടെ പുതിയ 10 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പറയപ്പെടുന്നത്. റയില്‍വേ മന്ത്രി സദാനന്ദ ഗൗഡക്ക് റെയില്‍ വകുപ്പ് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ പ്രതിരോധ വകുപ്പ് മന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി പ്രതിരോധ വകുപ്പ് വിട്ടു നല്‍കുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.