കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉടന്‍; ഗോവ മുഖ്യമന്ത്രിക്ക് പ്രതിരോധം

ന്യൂഡല്‍ഹി| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (09:06 IST)
ഞായറാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പ്രതിരോധ വകുപ്പ് നല്‍കുമെന്നാണ് സൂചന. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ് നിലവില്‍ പ്രതിരോധത്തിന്റെ ചുമതല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പരീക്കറിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി പരീക്കര്‍ ചര്‍ച്ച നടത്തി. പരീക്കര്‍ ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അറിയിക്കുമെന്ന് പരീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മന്ത്രിസ്ഥാനത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പരീക്കര്‍ പ്രതികരിച്ചില്ല. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തനിക്ക് മറുപടി പറയാനാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രധാനവും സങ്കീര്‍ണവുമായ ഈ വകുപ്പുകള്‍ ഒറ്റ മന്ത്രിക്കു കീഴിലാക്കിയതില്‍ ആദ്യം തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് മന്ത്രിസഭാ പുന:സംഘടനയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്.

ഇതിനിടെ,​ ഹരിയാന ബിജെപിയിലെ പ്രമുഖ ജാട്ട് മുഖമായ വിരേന്ദ്ര സിംഗും ബുധനാഴ്ച അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവായിരുന്ന സിംഗ് അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :