ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 5 നവംബര്‍ 2014 (18:11 IST)
അടുത്ത കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ പ്രതിരോധ മന്ത്രിയാക്കിയേക്കുമെന്ന് സൂചന. നിലവില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിക്കാണ് പ്രതിരോധ വകുപ്പിന്റെ അധിക ചുമതല.
ഈ മാസം 12ന്‍ ആരംഭിക്കുന്ന് മോഡിയുടെ വിദേശ പര്യടനത്തിനു മുന്നോടിയായി മന്ത്രിസഭാ വികസനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന് റിപ്പോര്‍ട്ടുകള്‍.ധന വകുപ്പും പ്രതിരോധ വകുപ്പും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട് ജെയ്റ്റ്ലി മോഡിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പരീക്കര്‍ ഗോവയിലെ ബിജെപിയുടെ ജനകീയ മുഖങ്ങളില്‍ ഒന്നാണ്.
മോഡിയുടെ പ്രധാന മന്ത്രി പദപ്രാപ്തിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ് പരീക്കര്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.