കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം; പാന്‍ കാര്‍ഡ് ഇനി തിരിച്ചറിയല്‍ കാര്‍ഡ് !

രേണുക വേണു| Last Updated: ബുധന്‍, 1 ഫെബ്രുവരി 2023 (12:24 IST)

Pan Card: സാമ്പത്തിക ഇടപാടിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആയി പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ക്ലിയര്‍നസ്, റജിസ്‌ട്രേഷന്‍, പെര്‍മിറ്റ്‌സ് എന്നിവയ്‌ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് ആയി പാന്‍ കാര്‍ഡ് ഉപയോഗിക്കാം. പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :