അറബിക്കടലിൽ പാകിസ്ഥാന്റെ നാവികാഭ്യാസം, യുദ്ധക്കപ്പലുകൾ ഒരുക്കി നിർത്തി ഇന്ത്യ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (19:41 IST)
ഡൽഹി: അറബിക്കടലിന്റെ വടക്കുഭാഗത്ത് പകിസ്ഥാന്റെ നാവിക അഭ്യാസത്തെ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ. അപ്രതീക്ഷിത ആക്രമണങ്ങൾ ഉണ്ടായാൽ കനത്ത തിരിച്ചടി തന്നെ നൽകാൻ സജ്ജമായതായി പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധക്കപ്പലുകളും, അന്തർവാഹിനികളും, വിമാനങ്ങളും നവികസേന ഒരുക്കി നിർത്തിയതായാണ് റിപ്പോർട്ടുകൾ.

വെടിവപ്പും മിസൈൽ വിക്ഷേപണവുമെല്ലാം പാക് നാവിക അഭ്യാസത്തിന്റെ ഭാഗമായി നടക്കും എന്നതിനാൽ ഏതു സാഹചര്യത്തെയും നേരിടാൻ സേനയെ സജ്ജമാക്കിയതായാണ് റിപ്പോർട്ടുകൾ. പാക് നാവിക അഭ്യാസം ഇന്ത്യ പൂർണമായും നിരീക്ഷിക്കും. പകിസ്ഥാൻ പതിവായി നാടത്താറുള്ള നാവിക അഭ്യസാമാണെങ്കിലും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്ക് ശേഷം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെട്ട നിലയിലാണ്.

ഇത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഏതു നിമിഷവും പകിസ്ഥാന്റെ സൈനിക നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇത് മുന്നിൽ കണ്ടാണ് നാവിക സേനയുടെ നടപടി. ഇന്ത്യാ-പാക് യുദ്ധം ഒക്ടോബറിലോ നവംബറിലോ നടന്നേക്കും എന്ന് നേരത്തെ പാകിസ്ഥാൻ മന്ത്രി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :