'ട്രെൻഡ്സി'നെ ട്രെൻഡാക്കാൻ ജാൻവി കപൂറും, വിക്കി കൗശലും പുതിയ ബ്രാൻഡ് അംബാസെഡർമാർ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (19:10 IST)
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വിക്കി കൗശലിനെയും, ബോളിവുഡ് താരസുന്ദരി ജാൻവി കപൂറിനെയും ബ്രൻഡ് അംബാസെഡർമാരാക്കി ഇന്ത്യയിലെ ഏറ്റവും വലിയ റീടെയിൽ വസ്ത്രവ്യപാര ശൃംഖലകളിൽ ഒന്നായ റിലയൻസ് ട്രെൻഡ്സ്. താരങ്ങൾ ഇരുവരും ട്രെൻഡ്സുമായി കരാർ ഒപ്പുവച്ചതായി റിലയൻസ് റിടെയിൽ വ്യക്തമാക്കി.

ഇരുവരും ബ്രാൻഡ് അംബാസെഡർമാരായതിന് പിന്നാലെ 'ഗെറ്റ് ദെം ടോക്കിംഗ്' എന്ന ഉത്സവകാല ക്യാംപെയിനും തുടക്കമായി. വിക്കി കൗശലും, ജാൻവി കപൂറും ചേർന്ന് അഭിനയിച്ച ഉത്സവകാല പരസ്യ ചിത്രങ്ങൾ രാജ്യത്തെ മുൻനിര ദേശീയ ചാനലുകളിൽ പ്രക്ഷേപണം ആരംഭിച്ചു കഴിഞ്ഞു. ദീപാവലി വരെ ഈ പരസ്യ ചിത്രങ്ങളുടെ പ്രക്ഷേപണം ചാനലുകളിൽ തുടരും.


ദുർഗാ പൂജ വിപണി ലക്ഷ്യമാക്കി ഇരുവരെയും അണിനിരത്തി ഒരുക്കിയ പ്രത്യേക പരസ്യവും കിഴക്കെ ഇന്ത്യയിലെ പ്രാദേശിക സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ വഴി സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. റിലയൻസ് ട്രെൻഡ്സുമായി സഹകരിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഇരു താരങ്ങളും വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :