‘ഇത് ഇന്ത്യന്‍ ടീമാണ്, ഇവിടെ ഈ രീതി പാടില്ല’; ധോണിക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

  gautam gambhir , team india , kohli , dhoni , മഹേന്ദ്ര സിംഗ് ധോണി , ഗൗതം ഗംഭീര് , പന്ത് , കോഹ്‌ലി
ന്യൂഡല്‍ഹി| മെര്‍ലിന്‍ സാമുവല്‍| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (18:19 IST)
ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്ന മുന്‍ താരം മഹേന്ദ്ര സിംഗ് ധോണിക്കെതിരെ മുന്‍ താരം ഗൗതം ഗംഭീര്‍. പരമ്പരകള്‍ സ്വന്തമായി തെരഞ്ഞെടുത്ത് കളിക്കുന്ന ധോണിയുടെ നടപടി ശരിയല്ല. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഈ രീതി പിന്തുടരാന്‍ പാടില്ല. സെലക്‍ടര്‍മാര്‍ ധോണിയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ഭാവി കാര്യങ്ങള്‍ എന്താണെന്ന് ചോദിച്ചറിയണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യക്കായി കളിക്കുമ്പോള്‍ ഒരു കളിക്കാരനും ചില പരമ്പരകള്‍ മാത്രം തെരഞ്ഞെടുത്ത് കളിക്കാനാവില്ല വിരമിക്കല്‍ ഒരാളുടെ വ്യക്തി പരമായ കാര്യമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തോട് സംസാരിക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

യുവതാരം പന്തിന്റെ പ്രകടനത്തില്‍ ആശങ്കകള്‍ വേണ്ട. ചെറിയ പ്രായത്തിനിടെ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി താരമാണ് അദ്ദേഹം. സ്വതന്ത്രമായി കളിക്കാനുള്ള അവസരം അവന് നല്‍കുകയാണ് വേണ്ടത്. പന്തിനെ ഏതെങ്കിലും താരമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

പരിശീലകന്‍ രവി ശാസ്‌ത്രി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ പന്തുമായി സംസാരിക്കണം. എന്നാല്‍, താരത്തെ നിയന്ത്രിച്ച് നിര്‍ത്തുന്ന തരത്തിലാകരുത് സമീപനം. അങ്ങനെ സംഭവിച്ചാല്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ പന്തിനാകില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :