പിടിയിലായ ഭീകരന്‍ ഇന്ത്യക്കാരനെന്ന് പാക് മാധ്യമങ്ങള്‍

ഇസ്ലാമാബാദ്| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2015 (16:38 IST)
കശ്മീരില്‍ പിടിയിലായ ഭീകരന്‍ മുഹമ്മദ് നവേദ്
ഇന്ത്യക്കാരനാണെന്ന്‍ പാക് മാധ്യമങ്ങള്‍.
ഇന്ത്യ ആരോപിക്കുന്നത് പോലെ ഇയാള്‍ പാകിസ്താനിലെ ഫൈസലാബാദ് സ്വദേശി അല്ലെന്നും കശ്മീരിലെ കുല്‍ഗാം സ്വദേശിയാണെന്നും
ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുകൂടാതെ ഉസ്മാന്‍ മാനസീക രോഗിയാണെന്നും ബസ് കണ്ടക്ടറായി മുമ്പ് ജോലി ചെയ്തിരുന്നതായും ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം നവേദിനെ അറസ്റ്റ് ചെയ്ത വിവരം ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്ന നിലപാടിലാണ് പാകിസ്താന്‍. ഉസ്മാന്‍ ഖാന്‍ എന്ന നവേദ് താന്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്ന് നവേദ് തന്നെ വ്യക്തമാക്കുന്ന തരത്തില്‍ വീഡിയോ പുറത്തു വന്നിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :