ന്യൂഡല്‍ഹി|
Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (18:18 IST)
പഞ്ചാബ് ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നുള്ളതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു.
ഗുര്‍ദാസ്പൂരില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഭീകരര്‍ ധരിച്ചിരുന്നത് പാക്കിസ്ഥാനില്‍ നിര്‍മിച്ച കയ്യുറ ആയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ച ഡോക്ടര്‍മാരാണ് കയ്യുറയിലെ ടാഗ് കണ്ടത്. മൂന്നു ഭീകരന്മാരില്‍ ഒരാളുടെ കൈയ്യിലാണ് ടാഗ് കണ്ടെത്തിയത്. രാത്രി ദൃശ്യങ്ങള്‍ വ്യക്തമായി കാണുവാന്‍ സാധിക്കുന്ന ഉപകരണവും ഇവരില്‍ നിന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.നേരത്തെ ജിപിഎസ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍
ആക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.