ഭീകരന്‍ പാകിസ്ഥാന്‍കാരനല്ലെന്ന് പാക്ക് സര്‍ക്കാര്

ഇസ്‍ലാമാബാദ്| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (15:02 IST)
ഇമ്മു കാശ്മീരില്‍ പിടിയിലായ ഭീകരന്‍ പാകിസ്ഥാന്‍കാരനല്ലെന്ന് പാക്ക് സര്‍ക്കാര്‍. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ദേശീയ റജിസ്റ്ററിൽ ഇല്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കുന്നു. അതിനിടെ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദ്
ജമ്മു കശ്മീരിൽ സുരക്ഷാ സേന ചോദ്യം ചെയ്യുകയാണ്.

പിടിയിലായപ്പൊള്‍
അതിർത്തിയിൽനിന്ന് വനത്തിലൂടെയാണ്
വന്നതെന്ന്‍ ഇയാള്‍ പറഞ്ഞിരുന്നു.പാക്കിസ്ഥാനിലെ ഫൈസലാബാദാണ് ഇയാളുടെ സ്വദേശമെന്നും
കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. കാസിമെന്നും പിന്നീട് ഉസ്മാനെന്നും ഇയാള്‍ പേരുമാറ്റി പറഞ്ഞു.

ഇതുകൂടാതെ ആദ്യം തനിക്ക് 20 വയസാണെന്ന് പറഞ്ഞ നവീദ് പിന്നെ 16 വയസെന്നും തിരിത്തിപറഞ്ഞു. ഭീകരരില്‍ ഒരാള്‍ ഡല്‍ഹിയിലുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ലഷ്കർ ഇ തയ്ബയാണ് പരിശീലനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയില്‍ പാക് ഭീകരന്‍ പിടിയിലായെന്ന വാര്‍ത്ത പാക് മാധ്യമങ്ങള്‍ അവഗണിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചുവെന്നാണ്‌ അതിര്‍ത്തിയിലെ വെടിവയ്‌പ്പിനെക്കുറിച്ചു പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :