1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pakistan-centric conspiracy behind Pahalgam terror attack

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രത്തില്‍ ലക്ഷ്‌കര്‍ ത്വയിബ, ടിആര്‍എഫ് അടക്കമുള്ള സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തു.

Mockdrills Kerala, Pahalgam Attack, Operation Sindoor
പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന എന്ന് എന്‍ഐഎ പറയുന്നു. കുറ്റപത്രം ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ലക്ഷ്‌കര്‍ ത്വയിബ, ടിആര്‍എഫ് അടക്കമുള്ള സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തു. 
 
1597 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. ആക്രമണം നടത്തിയ 3 ഭീകരരെ സൈന്യം നേരത്തെ വധിച്ചിരുന്നു. അതേസമയം കേസില്‍ അന്വേഷണം തുടരുകയാണെന്നും ഏജന്‍സി വ്യക്തമാക്കി. ഭീകരാക്രമണം നടന്ന ഏഴുമാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ രണ്ടായിരത്തോളം പേരെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'മറ്റൊരു രാജ്യത്തിന്റെ ചെലവില്‍ ഇന്ത്യയുമായുള്ള ബന്ധം റഷ്യ ഒരിക്കലും വികസിപ്പിച്ചിട്ടില്ല': പുടിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ റഷ്യന്‍ അംബാസിഡറുടെ പ്രസ്താവന