ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൻ ജാദവിനെ കാണാൻ പാക് അനുമതി

 kulbhushan jadhav , pakistan , india , kulbhushan jadhav , കുല്‍ഭൂഷന്‍ ജാദവ് , പാകിസ്ഥാന്‍ , ഇന്ത്യ , രാജ്യാന്തര കോടതി
ന്യൂഡല്‍ഹി| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (17:35 IST)
പാകിസ്ഥാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണു കുടിക്കാഴ്‌ചയ്‌ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം മുമ്പുള്ള രാജ്യാന്തര കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

‘പാകിസ്ഥാന്‍റെ നിര്‍ദേശം പരിശോധിച്ചു വരികയാണ്. നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി ആശയവിനിമയം നടത്തുന്നുണ്ട്’- എന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങിയതായി പാകിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാനിൽ വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫീസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാകിസ്ഥാൻ തടവിലാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :