ഒരു ന്യൂയോർക്ക് ലവ് സ്റ്റോറി; ഇന്ത്യ -പാക് ലെസ്ബിയൻ പ്രണയിനികളുടെ ഫോട്ടോഷൂട്ട്- വൈറൽ ചിത്രങ്ങൾ

Last Updated: വ്യാഴം, 1 ഓഗസ്റ്റ് 2019 (14:51 IST)
ന്യൂയോർക്കിൽ വച്ച് നടന്ന ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. രണ്ട് പ്രണയിനികളുടെ പ്രണയ വാർഷികത്തിന്റെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ഇന്ത്യക്കാരി ആയ അഞ്ജലി ചക്രയും പാകിസ്ഥാനിൽ നിന്നുള്ള സുന്ദാസ് മാലിക്കും ആണ് ഫോട്ടോകളിലുള്ളത്.

ഇവരുടെ പ്രണയ വാർഷിക സമ്മാനമായാണ് ഫോട്ടോഗ്രാഫർ സരോവർ അഹമ്മദ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌. അഞ്ജലി ന്യൂയോർക്കിൽ വിദ്യാർത്ഥിനി ആണ്. സുന്ദാസ് വര്ഷങ്ങളായി ന്യൂയോർക്കിൽ ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു.

തികളാഴ്ച ഇൻസ്റാഗ്രാമിലൂടെ പുറത്തു വന്ന ചിത്രത്തിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ആയിരങ്ങൾ ഫോട്ടോകൾ ലൈക് ചെയ്തു.നിരവധി അഭിനന്ദന കമന്റുകളും ഒരു ന്യൂയോർക്ക് ലവ് സ്റ്റോറി എന്ന പേരിലാണ് ചിത്രം പുറത്ത് വന്നത്. ഇവിടത്തെ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നത്..
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :