‘രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറും ധോണി തന്നെ’; തുറന്നടിച്ച് പ്രസാദ് രംഗത്ത്

 msk prasad , ms dhoni , world cup , kohli , team india , ക്രിക്കറ്റ് , കോഹ്‌ലി , എം എസ് കെ പ്രസാദ് , ധോണി
ഹൈദരാബാദ്| Last Modified ബുധന്‍, 31 ജൂലൈ 2019 (19:11 IST)
മഹേന്ദ്ര സിംഗ് ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ താരത്തിന് പിന്തുണയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് രംഗത്ത്.

രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറും ധോണിയാണെന്നതില്‍ യാതൊരു സംശയവും ഇല്ലെന്നാണ് പ്രസാദ് വ്യക്തമാക്കിയത്.

“ ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം
വിരാട് കോഹ്‌ലിക്ക് ആശ്വാസമായി. ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ക്യാപ്‌റ്റന് ധോണിയെ ആശ്രയിക്കേണ്ടി വന്നു. കീപ്പറെന്ന നിലയിലും ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്” - എന്നും പ്രസാദ് പറഞ്ഞു.

ധോണിയുടെ ഈ മികവാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. മറ്റ് യുവതാരങ്ങളെല്ലാം വളര്‍ന്നുവരുന്നവരാണെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :