ബാര്‍മര്‍|
vishnu|
Last Updated:
തിങ്കള്‍, 23 ഫെബ്രുവരി 2015 (16:42 IST)
പാകിസ്ഥാനില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ 7000 വരുന്ന പാക് പൌരന്മാര്‍ക്ക് ഇന്ത്യ ഇന്ന് പൌരത്വം നല്‍കും. പാക് താലിബാന്റെ ഭീഷണി ഭയന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭ്യം തേടിയ ഹിന്ദുമതവിശ്വാസികളായ പാകിസ്ഥാനികള്‍ക്കാണ് ഇന്നുമുതല്‍ ഇന്ത്യ പൌരത്വം നല്‍കിത്തുടങ്ങുക. രാജസ്ഥാനില്‍ അഭയാര്‍ഥികളായി കഴിയുന്നവരാണ് ഇപ്പോള്‍ ഇവര്‍. പൌരത്വമില്ലത്തതിനാല്‍ ചികിത്സ, താമസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക് സഹായം ലഭിച്ചിരുന്നില്ല.
പൌരത്വം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും. പൌരത്വം നല്‍കുന്നതിനുവേണ്ടിയുള്ള ആദ്യക്യാമ്പ് രാജസ്ഥാനിലെ ബാര്‍മറില്‍ പ്രവര്‍ത്തനം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ഇവര്‍ക്ക് പൌരത്വം നല്‍കുന്നതില്‍ കാലതാമസമുണ്ടാകുന്നത്. മധ്യപ്രദേശ് സര്‍ക്കാരും അവിടെ എത്തിയിട്ടുള്ള പാക് ഹിന്ദുക്കള്‍ക്ക് പൌരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
ഇതുകൂടി പൂര്‍ത്തിയായല്‍ 20,000 ആളുകള്‍ക്കാണ് പൌരത്വം ലഭിക്കുക. കേന്ദ്ര വിദേശകാര്യമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പൗരത്വം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇതിനു വേണ്ടിയുള്ള പ്രാദേശിക ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ പാകിസ്ഥാനില്‍ നിന്നുമെത്തുന്ന താര്‍ ലിങ്ക് എക്സ്പ്രസില്‍ നിരവധി പേരാണ് ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായെത്തുന്നത്. ഇവരില്‍ പലരും രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അഭയാര്‍ഥികളായി കഴിയുന്നത്.