വാര്‍ത്തകള്‍ തെറ്റ്; ഇന്ത്യന്‍ ടീമിനെ ഇഷ്‌ടമില്ലെന്ന് ഫെഡറര്‍

മെല്‍ബണ്‍| jibin| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (14:41 IST)
തന്റെ ഇഷ്‌ട ടീം ദക്ഷിണാഫ്രിക്കയാണെന്നും ഇന്ത്യയാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയുമായി താന്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും. ലോകകപ്പ് ക്രിക്കറ്റിനിടെ ഞാന്‍ ഇന്ത്യന്‍ ടീമിനെയോ വിരാട് കോഹ്‌ലിയോ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നീല ജേഴ്‌സിയുമായി ഫെഡറര്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയതോടെ പാകിസ്ഥാന്‍ ആരാധകര്‍ രംഗത്തെത്തിയതോടെയാണ് ടെന്നീസ് ഇതിഹാസം മലക്കം മറിഞ്ഞത്. പാക്കിസ്ഥാന്‍ ആരാധകരെ വേദനിപ്പിക്കാനായിരുന്നില്ല ആ ചിത്രം. ചില ഇന്ത്യന്‍ താരങ്ങളാണ് ജേഴ്‌സി സമ്മാനിച്ചതെന്നും. ജേഴ്‌സി സ്പോണ്‍സര്‍മാരായ നൈക്കിന്റെ പദ്ധതി പ്രകാരമായിരുന്നു നേരത്തെ നടന്ന ആ ചടങ്ങെന്നും ഫെഡറര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :