ശ്രീനഗർ|
jibin|
Last Modified വ്യാഴം, 4 ജൂണ്‍ 2015 (09:17 IST)
കാശ്‌മീരില്‍ പാകിസ്ഥാന്റെ പതാക ഉയര്‍ത്തുന്നതിനെ ന്യായീകരിച്ച് നാഷനൽ കോൺഫറൻസിന്റെ (എൻസി) മുതിർന്ന നേതാവ്
മുസ്തഫ കമാൽ രംഗത്ത്. കാശ്‌മീരില്‍ പാക് പതാക ഉയർത്തുന്നതിൽ എന്തു തെറ്റാണുള്ളത്. പാക് പതാക ഉയര്‍ത്തുന്നത് വഴി അയൽരാഷ്ട്രത്തിന്റെ പതാകയെ നാം ആദരിക്കാൻ പഠിക്കുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ഈ അഭിപ്രായം
പാർട്ടിയുടെ അഭിപ്രായമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും നാഷനൽ കോൺഫറൻസ് മേധാവിയും കമാലിന്റെ അനന്തരവനുമായ ഒമർ അബ്ദുല്ല പറഞ്ഞു. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരനും മുൻ സംസ്ഥാന മന്ത്രിയുമാണ് മുസ്തഫ കമാൽ.