ശ്രീനഗർ|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (11:08 IST)
പാകിസ്ഥാന്‍ അയൽപക്കത്തുള്ള അഭ്യുതയകാംഷിയാണെന്നും കാശ്‌മീരില്‍ ഇനിയും പതാക വീശുമെന്നും ഹുറിയത് കോൺഫറൻസ് നേതാവ് സയ്യിദ് അലി ഷാ ഗിലാനി. കശ്മീരിൽ നടക്കുന്ന റാലികളിൽ ജനങ്ങൾ ഇനിയും പാക്കിസ്ഥാൻ പതാക വീശും. ദൈവത്തിന്റെ അനുഗ്രഹത്താൽ ഭാവിയിലും ഇത് തുടരാൻ സാധിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഏപ്രിൽ 15 മുതൽ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റാലികളിൽ പാകിസ്ഥാൻ പതാക വീശിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.