പായ്ക്കറ്റ് ഭക്ഷണങ്ങള്‍ മുഴുവനും പരിശോധിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (15:28 IST)
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന 'പായ്ക്കറ്റ് ഭക്ഷണ'ങ്ങള്‍ മുഴുവനും പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം (എഫ്എസ്എസ്എഐ) ഉത്തരവിട്ടു. മാഗിക്കു പുറമെ മറ്റ് പല ഭക്ഷ്യ വസ്തുക്കളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ശ്രദ്ദയില്‍ പെട്ടതിനെ തുര്‍ന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനങ്ങളില്‍ ഭക്ഷ്യവകുപ്പില്‍ രജിസ്‌ട്രേഷനും അനുമതിയുമില്ലാതെ നിരവധി പായ്ക്കറ്റ് ഭക്ഷണങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. ഇവ ഉള്‍പ്പെടെ രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാ പായ്ക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലും പരിശോധന നടത്തി നടപടിയെടുക്കാനാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷന്‍മാരുടെ യോഗത്തില്‍ എഫ്എസ്എസ്എഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മായം ചേര്‍ക്കല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 500 ഉത്പ്പന്നങ്ങള്‍ക്കാണ് എഫ്എസ്എസ്എഐ നിരോധനം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതേതുടര്‍ന്ന് ടോപ് രാമന്‍, ഫൂഡില്‍സ്, വായ് വായ് എന്നീ കമ്പനികളുടെ നൂഡില്‍സ്, മക്രോണി, പാസ്ത തുടങ്ങിയ സാധനങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :