ടെസ്റ്റ് റാങ്കിംഗ്: സ്മിത്ത് ഒന്നാമത്; ടീം റാങ്കിംഗില്‍ ഇന്ത്യ നാലാമന്‍

കുമാര്‍ സംഗക്കാര , ഐസിസി , ഡിവില്ലിയേഴ്സ് , ഓസ്ട്രേലിയ , ഐസിസി
ദുബായ്| jibin| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (14:23 IST)
ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്സ് മൂന്നാം സ്ഥാനത്തും ഹഷീം അംല നാലാം സ്ഥാനത്തുമുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് തുണയായത്.

എയ്ഞ്ചലോ മാത്യൂസ് (5), യൂനിസ് ഖാന് ‍(6), ജോ റൂട്ട് (7), കെയ്ന്‍ വില്യാംസണ് ‍(8), മിസ്ബാ ഉള്‍ ഹഖ് (9), ഡേവിഡ് വാര്‍ണര്‍ ‍(10) എന്നിവരാണ് ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചവര്‍. വിരാട് കൊഹ്‌ലി പതിനൊന്നാമതും മുരളി വിജയ് ഇരുപതാം സ്ഥാനത്തുണ്ട്.
ഡെയ്ല്‍ സ്റ്റെയിന്‍ നേതൃത്വം നല്‍കുന്ന ബൗളര്‍മാരുടെ റാങ്കിംഗിലും ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്നാരുമില്ല. പന്ത്രണ്ടാം സ്ഥാനത്തുള്ള അശ്വിന്‍ മാത്രമാണ് ആദ്യ ഇരുപതിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.

ടീം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇന്ത്യ നാലാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :