മനുഷ്യ മാംസം ഭക്ഷിച്ച് നഗ്നരായി നടക്കുന്ന അഘോരികളേക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍

VISHNU N L| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (13:55 IST)
അഘോരികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയമുളവാക്കുന്ന പുകതിന്ന് ചുവന്ന കണ്ണൂകളുള്ള, നഗ്നമായ ദേഹം മുഴുവന്‍ ചുടല്‍ ഭസ്മം പൂശി നഖവും മുടിയും മുറിക്കാതെ പ്രാകൃതരായി ഭീഷണ മുഖത്തോടു കൂടിയുള്ള രൂപമാകും ഓര്‍മ്മയില്‍ വരിക. ആരാണ് അഘോരികള്‍, എന്താണ് അവരുടെ വിശ്വാസം, എങ്ങനെയാണവരുടെ ജീവിതം? ഇവ പലപ്പോഴും ദുരൂഹത നിറഞ്ഞതും അജ്ഞാതവുമാണ്. മനുഷ്യ മാംസം ഭക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞ് കേള്‍ക്കുന്നു. എന്നാല്‍ ലോകം അഘോരികളെ ഭയത്തോടും വെറുപ്പോടും അസഹ്യതയോടും കാണുന്നു. അഘോരികളെക്കുറിച്ചറിയാന്‍ പലരും പ്രയത്നിച്ചിട്ടുണ്ട്. അത്തരക്കാര്‍ കണ്ടെത്തിയ ചില യാഥാര്‍ഥ്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

ആദ്യത്തെ അഘോരി എന്ന് വിശ്വസിക്കപ്പെടുന്നത് കിനാ റാം എന്ന സന്യാസിയാണ്. ഗ്രാമീണരുടെ ചാറ്റുപാട്ടൂകളിലും വിശ്വാസങ്ങളിലും പറയുന്നത് സത്യമാണെങ്കില്‍ ഇദ്ദേഹം 150 വര്‍ഷത്തോളം ജീവിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ് ഇദ്ദേഹം ഇഹലോകവാസം അവസാനിപ്പിച്ചത് എന്നാണ് ഐതിഹ്യം. ഇന്ന് കാണുന്ന അഘോരി ആചാരങ്ങളില്‍ പലതും തുടങ്ങിവച്ചത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു. അഘോരികള്‍ നഖങ്ങളോ മുടിയോ മുറിക്കാറില്ല. അല്ലെങ്കില്‍ അവ വളരുന്നതിനേക്കുറിച്ചോ കൊഴിയുന്നതിനേക്കുറിച്ചോ ആശങ്കപ്പെടുകയ്യൊ സന്തോഷിക്കുകയോ ചെയ്യുന്നില്ല.

അഘോരികളെ സംബന്ധിച്ചിടത്തോളം ശിവനാണ് പരമമായ ദൈവം. സര്‍വ്വജ്ഞനും, സര്‍വ്വവ്യാപിയും, സര്‍വ്വ ശക്തനും ശിവനാണ്.
ഈ ലോകത്ത് എന്തുതന്നെ സംഭവിച്ചാലും അതെല്ലാം ശിവന്‍ ചെയ്യുന്നതാണ് എന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്. കാളി അഘോരികളെ സംബന്ധിച്ചിടത്തോളം പവിത്രമായ ദേവതാ സങ്കല്‍പ്പമാണ്.

അഘോരികള്‍ മറ്റുള്ളവരെ ഹിംസിക്കുകയില്ലെങ്കിലും ഇത്തരത്തില്‍ അവിശ്വസനീയമായ ഒരു കഥ തൈലംഗ സ്വാമി എന്ന അഘോരിയേക്കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഒരിക്കല്‍ തൈലംഗസ്വാമിയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും പുരോഹിതര്‍ മര്‍ദ്ദിക്കുകയും പുറത്താക്കുകയും ചെയ്തു. ഇതിനു കാരാണമായി പറയുന്നത് സ്വാമികള്‍ സ്വന്തം മലമൂത്രാദികള്‍ കൊണ്ട് കാശി വിശ്വനാഥനെ ആരാധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് എന്നാണ്. എന്നാല്‍ അന്നത്തെ ബനാറസ് രാജാവിന് തൈലംഗ സ്വാമികള്‍ ശിവന്റെ അംശാവതാരമാണെന്ന സ്വപന്‍ ദര്‍ശനമുണ്ടായത്രെ...അതേപോലെ അന്ന് സ്വാമികളെ ക്ഷേത്രത്തില്‍ നിന്ന് മര്‍ദ്ദിച്ച് പുറത്താക്കിയ പുരോഹിതര്‍ അകാരണമായ കാരണങ്ങളാല്‍ ദുരൂഹമായി മരണപ്പെടുകയുമുണ്ടായി. ഇത് സ്വാമികളുടെ പ്രതികാരമാണെന്നാണ് വിശ്വസിക്കപ്പെടുന്നു.

അഘോരികളെക്കുറിച്ച് പറയപ്പെടുന്ന കാര്യങ്ങളില്‍ അതിശയോക്തി നിറഞ്ഞ് മറ്റൊന്നാണ് അവരുടെ കൈവശമുള്ള മരുന്നുകള്‍. അവര്‍ ഇത് ഉണ്ടാക്കുന്നത് ചുടലക്കളങ്ങളില്‍ ദഹിപ്പിക്കപ്പെടുന്ന മനുഷ്യ ശരീരത്തില്‍ നീന്ന് ഊറിവരുന്ന നെയ്യ് ഉപയോഗിച്ചാണ്. ഇതിന് സകല രോഗങ്ങളേയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് എന്നാണ് അഘോരികള്‍ പറയുന്നത്. ആധുനിക കാലത്തെ രോഗങ്ങളായ കാന്‍സറിനേയും എയിഡ്സിനേയും പോലും അതിജീവിക്കാന്‍ ഇത് മൂലം സാധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്...!

മഞ്ഞുമൂടിയ മലനിരകളില്‍, ചൂടേറിയ മരുപ്രദേശങ്ങളില്‍, വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളില്‍ എന്നുവേണ്ട സാധാരണ മനുഷ്യന്‍ അതിജീവിക്കാന്‍ പ്രയാസമേറിയ സ്ഥലങ്ങളില്‍ ജീവിക്കാന്‍ അഘോരികള്‍ക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് അത്ഭുതമാണ്. അഘോരികളെ സംബന്ധിച്ചിടത്തോളം ഒന്നും തന്നെ അശുദ്ധവും , അപ്രിയവും, നിന്ദ്യവുമല്ല. ദൈവത്തിനോട് അടുക്കണമെന്നുണ്ടെങ്കില്‍ അപ്രിഷ്കൃത സമൂഹം ദുഷിച്ചതെന്നും നിന്ദ്യമെന്നും കരുതുന്ന കാര്യങ്ങളില്‍ കൂടി കടന്നുപോകേണ്ടതുണ്ട്. എന്നാല്‍ മാത്രമെ പരമായ ശക്തിയോട് ഒന്നിച്ചു ചേന്ന് ലയിക്കാന്‍ സാധിക്കു എന്നാണ് അഘോരികള്‍ പറയുന്നത്.

അഘോരികള്‍ ചുടലക്കളങ്ങളില്‍ ഇരുന്നാണ് ധ്യാനിക്കുക. ഇത് സമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള മനക്കരുത്ത് ഇവര്‍ക്ക് നല്‍കുന്നു. ഏതൊരാളും ജനിക്കുന്നത് അഘോരികളായാണ് എന്നാണ് ഇവരുടെ വിശ്വാസം. ഒരു നവജാത ശിശു ഒന്നിനോടുമ്മ്വേര്‍തിരിവു കാണിക്കുന്നില്ല എന്നാണ് ഇതിനു കാരണമായി വര്‍ ചൂണ്ടിക്കാണിക്കുന്നത്. നല്ലതിനൊടും ചീത്ത കാര്യങ്ങളൊടും അത് ഒരേപോലെ പെരുമാറുന്നു. അവര്‍ എല്ലാത്തിനൊടും വേര്‍തിരിവ് കാണിക്കാന്‍ തുടങ്ങുന്നത് അവരുടെ മാതാപിതാക്കളുടെ ശിക്ഷണം കൊണ്ടാണ് എന്നും അഘോരികള്‍ വിശദീകരിക്കുന്നു. ഒരാള്‍ വളര്‍ന്ന് ഭൌതിക ലോകത്തൊട് ചേരുന്നതൊടെ അയാളില്‍/ അവളില്‍ നിന്ന് അഘോരികളുടെ വിശേഷ ഗുണങ്ങള്‍ നഷ്ടപ്പെടുന്നു.

അഘോരികള്‍ക്ക് തങ്ങള്‍ നഗ്നരാണെന്നതില്‍ യാതൊരു മന്‍സ്താപമൊ ലജ്ജയോ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ അവരെ എപ്പോഴും പൂര്‍ണമായി നഗ്നരായോ അല്പ വസ്ത്രധാരികളായോ കാണപ്പെടുന്നു. ചിപ്പൊള്‍ മൃതദേഹം ദഹിപ്പിച്ചതിനു ശേഷമുണ്ടാകുന്ന ചാരം തങ്ങളുടെ ശരീരമാകെ പൂശിയ നിലയിലാകും ഇവരെ കാണുക.
ആരോടും ഒന്നിനോടും വെറുപ്പോ, വിദ്വേഷമോ ഉണ്ടാകരുതെന്നാണ് അഘോരികളുടെ നിബന്ധന. ഇത്തരത്തിലെന്തെങ്കിലും ഉണ്ടെങ്കില്‍ അത് മോക്ഷത്തിനെ തടഞ്ഞു നിര്‍ത്തുമെന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്.

മതം, ജാതി, വര്‍ഗം, വര്‍ണം, ലിംഗം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ യാതൊരു വേര്‍തിരിവും ആരോടും കാണിക്കരുത് എന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നവരാണ് അഘോരികള്‍. തലയോട്ടികളും മനുഷ്യന്റെ അസ്തികളുമാണ് ഇവര്‍ ധരിക്കുന്നതും കൈവശം കരുതുന്നതും.
ത്യാഗത്തിന്റെ വഴിയാണ് വ്യവസ്ഥാപിതമായ മതപരമായ മാര്‍ഗങ്ങളേക്കാള്‍ ഫലപ്രദമെന്നാന് അഘോരികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത് വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ഇത് ചെയ്യാന്‍ ധൈര്യപ്പെടുകയുള്ളു.

മൃതദേഹങ്ങളുടെ മധ്യത്തില്‍ കിടന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അമാനുഷിക ശക്ക്തികള്‍ ലഭിക്കുമെന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്. അഘോരികളുടെ സ്ത്രീ പങ്കാളികളും ദേഹമാകെ ചുടല ഭസ്മം പൂശിയിരിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അഘോരികള്‍ ഡ്രമ്മുകള്‍ കൊട്ടുകയും മന്ത്രങ്ങള്‍ ഉച്ചരിക്കുകയും ചെയ്യും. ഒരു സ്ത്രീയേയും ബലപ്രയോഗത്താല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ അഘോരികള്‍ ആഗ്രഹീക്കുകയില്ല. എന്നാല്‍ ഇതിനു ശേഷം സ്ത്രീകള്‍ തീര്‍ച്ചയായും തീണ്ടാരിയാകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്.

അഘോരികള്‍ മനുഷ്യമാംസം ഭക്ഷിക്കുന്നവരാണ് എന്നുള്ളത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇവര്‍ ഒരിക്കലും ആരെയും കൊന്നു ഭക്ഷിക്കാറില്ല. മരിച്ച മനുഷ്യരുടെ മാംസമാണ് ഇവര്‍ ഭക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :