ഒടുവില്‍ അതും അറിഞ്ഞു... ഇസ്ലാമിക് സ്റ്റേറ്റില്‍ മൂന്ന് മലയാളികള്‍..!

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 15 ജൂണ്‍ 2015 (14:46 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ മലയാളികളായ മൂന്ന് പേര്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിക്കുപോയ മൂന്നു മലയാളികളാണ്‌ ഐ.എസില്‍ ചേര്‍ന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരുടെ സുഹൃത്തുക്കളായ രണ്ട്‌ തമിഴ്‌നാട്ടുകാരും ഇവര്‍ക്കൊപ്പം ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്‍.ഐ.എ., റോ, മിലിട്ടറി ഇന്റലിജന്റ്‌സ്‌ തുടങ്ങിയ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചതായും വിവരങ്ങളുണ്ട്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ചിത്രങ്ങളും മറ്റ് സ്വകാര്യ വിവരങ്ങളും ഇപ്പോള്‍ പുറത്തുവിടാന്‍ ഐബിക്ക് താല്‍പ്പര്യമില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഐബി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്‍കി.

മലായാളികളും തമിഴ്നാട്ടുകാരും സിറിയയിലെ ഐ‌എസ് ക്യാമ്പിലാണ് കഴിയുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.മലയാളികളടക്കം 13 ഇന്ത്യക്കാര്‍ ഇ‌എസിന്റെ ക്യാമ്പിലുണ്ടെന്നാണ് ഇഅബി കണ്ടെത്തിയിരിക്കുന്നത്. ബംഗളുരുവില്‍ താമസിച്ച്‌ ഐ.എസിനുവേണ്ടി പ്രവര്‍ത്തിച്ചുവന്ന പശ്‌ചിമബംഗാള്‍ സ്വദേശി ബിശ്വാസ്‌ മസ്‌രൂര്‍ (24) ആണ്‌ ഐ.എസിലേക്ക്‌ ഇന്ത്യന്‍ യുവാക്കളെ കൂടുതലായും റിക്രൂട്ട്‌ ചെയ്‌തതെന്ന്‌ ഐ.ബി. കണ്ടെത്തിയിട്ടുണ്ട്‌. കര്‍ണാടകയിലെ മുന്‍ സിമി മേധാവി അബ്‌ദുള്‍, അയല്‍വാസിയായ ഫയസ്‌, മുംബൈ കല്യാണ്‍ നഗര്‍ സ്വദേശികളായ ആരിഫ്‌ മജിദ്‌, ഭഗത്‌ ഷേയ്‌ക്‌, ആമാന്‍ തണ്ടില്‍, ഷഹിം തന്‍കി എന്നിവര്‍ക്കുള്ള ഐ.എസ്‌. ബന്ധവും തെളിഞ്ഞിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :