ഞങ്ങളുടെ മക്കളെയെങ്കിലും ഇവിടെ നിന്ന് ‌രക്ഷിക്കു, മുള്ളുവേലിക്ക് മുക‌ളിലൂടെ കുഞ്ഞുങ്ങളെ നൽകി സ്ത്രീകൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (12:13 IST)
അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ കൂട്ടപലായനത്തിന്റെ ദൃശ്യങ്ങളാണ് അവിടെ നിന്നും വരുന്നത്. അഫ്‌ഗാനിൽ നിന്നും രക്ഷനേടാനായി വിമാനത്തിൽ തൂങ്ങി ചിലർ താഴേക്ക് പതിക്കുന്നതിന്റെയും മറ്റു ഞെട്ടിപ്പിക്കുന്ന പല കാഴ്‌ച്ചകൾക്കും ലോകം സാക്ഷിയായിരുന്നു.

ഇപ്പോഴിതാ കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് അഫ്‌ഗാനിൽ നിന്നും വരുന്നത്. പല സ്ത്രീകളും തങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കു എന്ന് ആവശ്യപ്പെട്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുഞ്ഞുങ്ങളെ കൈമാറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :