ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പദ്ധതി: സമരത്തിന് പിന്തുണയുമായി വി കെ സിംഗിന്റെ മകള്

Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (15:28 IST)
ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്‍മാര്‍ നടത്തുന്ന സമരത്തിന്
പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായ വി.കെ സിംഗിന്റെ മകള്‍. ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിലാണ്‌ വി കെ സിംഗിന്റെ മകള്‍ മൃണാളിനി പങ്കെടുത്തത്‌.

ഒരു വിമുക്ത ഭടന്റെ മകൾ എന്ന നിലയിലാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്നും മൃണാളിനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ 67 ദിവസമായി വിമുക്ത ഭടന്മാർ സമരത്തിലാണെങ്കിലും ആഗസ്റ്റ് 15ന് ശേഷമാണ് നിരാഹാര സമരം തുടങ്ങിയത്. അടുത്തയാഴ്ച സമരക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുന്നുണ്ട്. പദ്ധതി നടപ്പായാൽ 22 ലക്ഷത്തോളം വിമുത്‌ത ഭടൻമാർക്കും ആറ് ലക്ഷത്തോളം സൈനിക വിധവകൾക്കുമാണ് ആനുകൂല്യങ്ങൾ ലഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :