എയര്‍ ഷോയ്ക്കിടെ വിമാനം സൈനിക വിമാനം തകര്‍ന്ന് ഇംഗ്ലണ്ടില്‍ ഏഴ് പേര്‍ മരിച്ചു

ലണ്ടന്‍| VISHNU N L| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (10:35 IST)
എയര്‍ ഷോയ്ക്കിടെ വിമാനം സൈനിക വിമാനം തകര്‍ന്ന് ഇംഗ്ലണ്ടില്‍ ഏഴ് പേര്‍ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. ഹാക്കര്‍ ഹണ്ടര്‍ ഫൈറ്റര്‍ ജെറ്റ് വിമാനമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. സൈനികരുടെ അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം നിലംപൊത്തുകയായിരുന്നു.

വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ബിബിസി പുറത്തുവിട്ടു. അപകടത്തില്‍ ഏഴ് പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞതായി വെസ്റ്റ് സസെക്‌സ് പോലീസ് അറിയിച്ചു. 2007ലും ബ്രിട്ടീഷ് എയര്‍ ഷോയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരണമടഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :