ഫരീദാബാദ്|
VISHNU N L|
Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (12:17 IST)
അടുത്ത രഞ്ജി സീസണിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ഡൽഹിയിൽ നിന്നു
ഹരിയാന ടീമിലേക്കു കൂടുമാറും. 1997–98 മുതൽ 18 സീസണിൽ ഡൽഹിക്കു വേണ്ടി കളിച്ച ശേഷമാണ് സേവാഗ് ഹരിയാന ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചത്.
യുവതാരങ്ങൾ നിറഞ്ഞ ടീമിനൊപ്പം കളിക്കാൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നു സേവാഗ് പറഞ്ഞു. അവരുമായി അനുഭവം പങ്കുവയ്ക്കാനുള്ള അവസരം ലഭിക്കും. ചിലരുടെയെങ്കിലും ക്രിക്കറ്റ് ജീവിതത്തിന്റെ മുന്നേറ്റത്തിൽ ക്രിയാത്മക പങ്കാളിത്തം വഹിക്കാനാവും. കൂടാതെ ഹരിയാനയ്ക്കു വേണ്ടി കാര്യമായ റൺവേട്ടയ്ക്കു കഴിയുമെന്നും പ്രതീക്ഷിക്കുന്നു. – സേവാഗ് വ ്യക്തമാക്കി.