രാജ്യത്ത് ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു, തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 500 വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ഡൽഹി പൊലീസ്

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 4 ഏപ്രില്‍ 2020 (10:23 IST)
ഡൽഹി: കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഒരാൾകൂടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനിറിൽ ചികിത്സയിലുണ്ടായിരുന്ന 60കരിയാണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. രാജസ്ഥാനിൽ 12 പേർക്കുകൂടി സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ 25 പേർക്കുകൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അസമിൽ നാലുപേർക്കും പഞ്ചാബിൽ മൂന്ന് പേർക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനിടെ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 500ഓളം വിദേശ പ്രതിനിധികൾ ഒളിവിലാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയണം എന്ന നിർദേശം ലംഘിച്ച് ഇവർ ഒളിവിൽ പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഡൽഹിയുടെ പല ഭാഗങ്ങളിലായി ഇവർ താമസിക്കുന്നതായാണ് പൊലീസിന്റെ നിഗമനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :