രേണുക വേണു|
Last Modified വെള്ളി, 31 ഡിസംബര്‍ 2021 (15:20 IST)
രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും ഒമിക്രോണ്‍ സമൂഹവ്യാപനം ആരോഗ്യസംവിധാനത്തെ തകിടംമറിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സമൂഹവ്യാപനമുണ്ടായാല്‍ അത് ആശുപത്രികളില്‍ രോഗികളുടെ എണ്ണം പെരുകാന്‍ കാരണമാകുമെന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായ വിവരങ്ങളാണ് വിദഗ്ധര്‍ പങ്കുവച്ചത്.
പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായേക്കാം. വിദേശ രാജ്യങ്ങളിലെ ഡാറ്റ വിശകലനം ചെയ്തതില്‍ നിന്നാണ് ഒമിക്രോണ്‍ രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമേ ഉണ്ടാകൂ എന്ന് വ്യക്തമായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.