ഒമിക്രോൺ: അന്താരാഷ്ട്ര വിമാന സർവീസ് തുടങ്ങുന്നത് പുനഃപരിശോധിക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 28 നവം‌ബര്‍ 2021 (08:24 IST)
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ലോകമെങ്ങും ആശങ്ക ഉയരുന്നതിനിടെ അടിയന്തിരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നൽകിയ ഇളവുകളും പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

ഒമിക്രോണിന്റെ പ്രത്യേകതകള്‍, സ്വഭാവം എന്നിവയും വിവിധ രാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളും വിലയിരുത്തിയ യോഗം ഇന്ത്യയിലുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌തു. രാജ്യാന്തര വിമാനങ്ങള്‍, പ്രത്യേകിച്ച് പ്രശ്‌നരാജ്യങ്ങളില്‍ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പരിശോധനകള്‍ നടത്താനും നിർദേശിച്ചു. ഇന്ത്യയില്‍ ദുരിതം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെയടക്കം മുന്നറിയിപ്പ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :