ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 4x4 മഡ് റേസിംഗ് പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രം,മഡ്ഡി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ശനി, 27 നവം‌ബര്‍ 2021 (16:28 IST)

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 4x4 മഡ് റേസിംഗ് പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമാണ് മഡ്ഡി. ആരാധകരില്‍ ആവേശമുണര്‍ത്തുന്ന നിരവധി സീനുകള്‍ ഉള്ള സിനിമ കാഴ്ചക്കാര്‍ക്ക് നൂതനമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കും നല്‍കുകയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.ഡോ. പ്രഗഭാല്‍ സംവിധാനം ചെയ്യുന്ന ചിത്രം പി കെ 7 ക്രിയേഷന്‍സാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

പുതുമുഖങ്ങളായ പ്രേംദാസ് കൃഷ്ണ, യുവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍,ഐ എം വിജയന്‍,ഹരീഷ് പേരടി,ബിനീഷ് ബാസ്റ്റിന്‍,സുനില്‍ സുഗത, ശോഭ മോഹന്‍,ഗിന്നസ് മനോജ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

സംവിധായകന്‍ അഞ്ചുവര്‍ഷത്തിലേറെ ഈ സിനിമയ്ക്കായി വര്‍ക്ക് ചെയ്തിട്ടുണ്ട്.മഡ് റേസിംഗ് പഠിക്കുന്നതിനായി പ്രധാന അഭിനേതാക്കള്‍ രണ്ട് വര്‍ഷത്തോളം ചെലവഴിച്ചു. ഡ്യൂപ്പുകളുടെ സഹായമില്ലാത്ത നിരവധി സ്റ്റണ്ട് സീനുകള്‍ ചിത്രത്തിലുണ്ട്.'കെജിഎഫ്' സംഗീതസംവിധായകന്‍ രവി ബസൂരാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സാന്‍ ലോകേഷ് എഡിറ്റിങ്ങുംകെ.ജി രതീഷ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :