ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (13:54 IST)
കശ്മീര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതൊടെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ദയനീയമായ തോല്‍വിയാണ് ഒമറിന് നേരിടേണ്ടി വന്നത്. സോനാവാറില്‍ നിന്നും ബാര്‍മേര്‍ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടിയത്. സോനാവാറില്‍ 14,277 വോട്ടിനാണ് ഒമര്‍ പരാജയപ്പെട്ടത്.
ജമ്മു കശ്മീരില്‍ പിഡിപിയും ബിജെപിയും തമ്മിലായിരുന്നു ശക്തമായ പോരാട്ടം. പിഡിപി 32 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 25 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. നിലവില്‍ ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിന് തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 12 സീറ്റുകളില്‍ മാത്രമാണ് അവര്‍ ലീഡ് ചെയ്യുന്നത്.
അതേ സമയം ജാര്‍ഖന്‍ഡില്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേക്കെന്ന് സൂചന. കേവലഭൂരിപക്ഷമായ 41 സീറ്റുകളില്‍ ബിജെപി വ്യക്തമായ ലീഡാണ് നിലനിര്‍ത്തുന്നത്. ഏറ്റക്കുറച്ചിലുണ്ടായാല്‍ പോലും സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് വിദ്യാര്‍ഥി മോര്‍ച്ചയുമായി ചേര്‍ന്ന് ബിജെപിക്ക് ഭരണം നടത്താന്‍ സാധിക്കും. 17 സീറ്റുകളിലെ ലീഡുമായി ജെഎംഎം ആണ് രണ്ടാമത്. അതേസമയം കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ് നേരിടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.