ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ചൊവ്വ, 23 ഡിസംബര്‍ 2014 (12:24 IST)
കശ്മീരിലും ജാര്‍ഖണ്ഡിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കശ്മീരില്‍ ബിജെപിയും പിഡിപിയും ഇഞ്ചോടിഞ്ചു പോരാട്ടം തുടരുകയാണ്. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരം ഉറപ്പിച്ചുകഴിഞ്ഞു.
ഝാര്‍ഖണ്ഡിലെ ആദ്യ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മധു കോഡയ്ക്ക് മജുഗാവില്‍ തോല്‍വി. ജെഎംഎമ്മിന്റെ നിരല്‍ പുര്‍തിയാണ് ഇവിടെ ജയിച്ചത്. കൂടാതെ മുഖ്യമന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പിച്ചിരുന്ന ബിജെപിയുടെ ആദിവാസി മുഖമായിരുന്ന അര്‍ജുന്‍ മുണ്ട വളരെ പിന്നിലാണ്.
അതേ സമയം കശ്മീരില്‍ ഏതുവിധേനയേയും അധികാരം പിടിക്കുമെന്ന് പിഡിപി വ്യക്തമാക്കി. കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ സാധ്യതയും പരിഗണിക്കുമെന്ന് പിഡിപി നേതാവ് മുസാഫര്‍ ഹുസൈന്‍ ബെയ്ഗ് ആണ് പറഞ്ഞത്. ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.