ജമ്മു|
VISHNU.NL|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (09:30 IST)
ജമ്മു കശ്മീരില്‍ മിഷം 44 പ്ലസ് എന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക്ന്‍ തിരിച്ചടി നേരിടുന്നതായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍. സംസ്ഥാനത്ത് ബിജെപി 25, പിഡിപി 22 എന്നിങ്ങനെ ഇഞ്ചൊടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ പിഡിപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ കശ്മീരില്‍ ബിജെപിയെ ഒഴിവാക്കി രണ്ടാം കക്ഷി ഭരണം പിടിക്കുമെന്ന് സൂചനകള്‍.
നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപിയും പിഡിപിയും
തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ബിജെപി ഒറ്റകക്ഷിയാകുകയാണെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയൊട് കൂട്ടുകൂടുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇതെത്രമാത്രം ഫലപ്രദമാകുമെന്ന് ഉറപ്പില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.