എണ്ണവില കുറയ്ക്കാത്ത മോഡി ജനവഞ്ചകനാണോ?

ന്യൂഡല്‍ഹി| vishnu| Last Updated: ശനി, 17 ജനുവരി 2015 (13:01 IST)
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് രാജ്യത്തിന്റെ വികസനത്തെ പിറകോട്ടു വലിക്കുന്നതെന്ന് ഉറച്ച് ചിന്തിക്കുന്ന നേതാവ് മോഡി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് 15000കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള സ്വപ്‌നപദ്ധതിയ്ക്ക് പണം കൂട്ടുകയാണ് സര്‍ക്കാര്‍. അതിനാണ് ഈ നികുതി വര്‍ദ്ധനവൊക്കെ. രാജ്യത്തെ ധനകമ്മി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്ത വരുമാനത്തിന്റെ 4.1 ശതമാനമാണ് ഇപ്പോള്‍ ധനകമ്മി. കൂടാതെ ഈ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടി രൂപയോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 
 
ഇത് കാരണം നികുതി വര്‍ദ്ധനവ് നടപ്പിലാക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇടിയാന്‍ തുടങ്ങുന്നത്. അതോടെ മ്താല്‍കാലികമായി വരുമാനമാര്‍ഗമായി സര്‍ക്കാര്‍ എണ്ണവിലയെ കാണുകായായിരുന്നു. കഴിഞ്ഞ ദിവസത്തെ നികുതി വര്‍ധനയിലൂടെ മാത്രം എന്‍ഡിഎ സര്‍ക്കാര്‍ ഖജനാവിലെത്തിക്കുന്നത് ഏഴായിരം കോടിയോളം രൂപയാണ് എന്ന് നിങ്ങള്‍ മനസിലാക്കാണം. ഇനി സര്‍ക്കാര്‍ എണ്ണവില കുത്തനെ കുറയാന്‍ സമ്മതിക്കുകയാണെന്ന് തന്നെ ഇരിക്കട്ടെ.പെട്ടെന്ന് എണ്ണയുടെ വില കുറയ്ക്കുന്നത് ഈ മേഖലയിലെ കമ്പനികളെ ഏറെ പ്രതികൂലമായി ബാധിക്കും. ഇതോടെ ഓഹരി വിപണിയും താഴോട്ടു പോരും. 
 
ഇപ്പോഴത്തെ ധനക്കമ്മി അതേപോലെ തന്നെ തുടരും.  തീര്‍ച്ചയായും അടുത്ത ബജറ്റില്‍ ജനക്ഷേമകാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇതു തടസ്സമാകും. അപ്പോള്‍ എണ്ണവിലകുറയ്ക്കാന്‍ മുറവിളികൂട്ടൂന്ന പ്രതിപക്ഷം അപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. അതിനാല്‍ ഇപ്പോഴത്തെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാണ് മോഡി ടീമിന്റെ തീരുമാനം. ധനകമ്മിയെയും പണപ്പെരുപ്പത്തെയും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. കൂടാതെ വന്‍തോതില്‍ വിലയില്‍ കുറവ് വരുത്തുന്നത് സംസ്ഥാന സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനുമുള്ള വരുമാനത്തില്‍ ഭീകരമായ കുറവുണ്ടാകും. ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് മൂന്നു കോടി ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നുണ്ട്. കേരളത്തിലാകട്ടെ ഒരു ദിവസം 20 ലക്ഷം ലിറ്റര്‍ പെട്രോളും 40 ലക്ഷം ലിറ്റര്‍ ഡീസലും വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 

               മോഡിയും ഉമ്മന്‍ ചാണ്ടിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്... തുടര്‍ന്ന് വായിക്കുക
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :