ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ ഇന്ത്യയും രംഗത്ത്

ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യ, അമേരിക്ക, മോഡി
ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 15 ജനുവരി 2015 (17:46 IST)
ഇറാക്കിലും സിറിയയിലും വേരുറപ്പിച്ച ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നു. ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരുന്ന കാര്യം,​ റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥി ആയി എത്തുന്ന യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇന്ത്യയില്‍ നിന്നു പോലും ഐ‌എസില്‍ ചേരാനായി യുവാക്കള്‍ പോയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭീകരരെ അടിച്ചമര്‍ത്താന്‍ അമ്രിക്കന്‍ നേതൃത്വത്തിലുള്ള പോരാട്ടത്തില്‍ പങ്ക് ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ മേഖലയിലെ സംഘ‌ര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഇന്ത്യ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരുന്നതാണ്. എന്നാല്‍ ഏഷ്യന്‍ മേഖലയിലേക്ക് ഐ.എസ് തീവ്രവാദികള്‍ ആധിപത്യം വ്യാപിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യ ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മാറിയ സാഹചര്യത്തില്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിന്ന് മറിനില്‍ക്കാനാകാതെ വന്നതിനെ തുടര്‍ന്നാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നതെന്നാണ് സൂചന.

ഗുജാറത്തില്‍ അടുത്തിടെ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. അതേസമയം,​ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും സൈനികരെ അയയ്ക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ സേനാവിന്യാസം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മുസ്ലീം പ്രതിഷേധം ഭയന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :