ന്യൂഡല്‍ഹി|
vishnu|
Last Updated:
ശനി, 17 ജനുവരി 2015 (13:01 IST)
രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നീക്കം നടത്തുകയാണ്. ഘര്‍വപസിയും വര്‍ഗീയതയുമൊന്നുമല്ല പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ഉന്നം. പിന്നെയൊ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ വില എന്ന വജ്രായുധമാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ഉള്ളത്. വരുന്ന മാസങ്ങളില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരും.
സത്യത്തില്‍ രാജ്യത്തെ എല്ലാവരും പറയുന്നു എണ്ണവിലകുറയ്ക്കാതെ മോഡി കൊണ്‍ഗ്രസിന്റെ തുടര്‍ഭരണമാണ് നടത്തുന്നത് എന്നാണ്. പരസ്യമായല്ലെങ്കിലും ചില ബിജെപി നേതാക്കളും ഭൂരിഭാഗം അണികളും ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. സത്യത്തില്‍ എന്താണ് എണ്ണവിലയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ യഥാര്‍ഥ്യം. നമുക്കൊന്ന് പരിശോധിക്കാം.
2002 ഏപ്രിലില്‍ അന്താരാഷ്ട്രവിപണിയില്‍ ബാരലിന് 51 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് 28.27 രൂപയും ഡീസലിന് 18.35 രുപയുമായിരുന്നു. 2008ല്‍
അന്താരാഷ്ട്രവിപണിയില്‍ 148 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ ഡീസലിന് 38.50 രൂപയും പെട്രോളിന് 53.49 രൂപയുമായിരുന്നു ഇന്ത്യയിലെവില.ഇപ്പോള്‍ 44 ഡോളറാണ് വില. എന്നാല്‍
58.91രൂപയാണ് പെട്രോളിന് ഇപ്പോള്‍ ഡല്‍ഹിയില്‍ ഇടാക്കുന്നത്. ഡീസലിന് 48.26 രൂപയും. ഇക്കാര്യമാണ് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
ഇതില്‍ കാര്യമില്ലാതില്ല. അന്ന് വിലനിയന്ത്രണം എണ്ണക്കമ്പനികള്‍ക്കല്ലായിരുന്നു, സര്‍ക്കാരിനായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി വിലനിയന്ത്രണാവകാശം ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിരിക്കുകയാണ്. യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയപ്പോള്‍ മോഡി സര്‍ക്കാര്‍ ഡീസലിന്റെ അധികാരവും കൈമാറി. കൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇവയ്ക്കുമേല്‍ വില്‍പ്പന നികുതി, സെസ് തുടങ്ങിയവ ചുമത്തുന്നുമുണ്ട്. അപ്പോള്‍ 2002ല്‍ നിന്നും 2008വരെ പെട്രോള്‍ വില ഉയര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഒരു പോലെ പങ്കുണ്ട്. കാരണം അന്നു വില നിയന്ത്രണം സര്‍ക്കാരിനായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 29.92 ശതമാനവും(ഏകദേശം 20 രൂപ) ഡീസലിന് 23.1 ശതമാനവും വില്‍പ്പന നികുതി ഈടാക്കുന്നുണ്ട്. ഒരു ശതമാനം സെസ് കൂടാതെയാണിത്. കേന്ദ്രം ഇത് നാലാം തവണയാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ പെട്രോളിന് 8.95 രൂപയും ഡീസലിന് 7.96 രുപയുമാണ് കേന്ദ്രം പിടിയ്ക്കുന്നത്. അതിനാലാണ് വില ഇത്രയും അധികമായി നമുക്ക് തോന്നുന്നത്. അല്ലാതെ വിലനിയന്ത്രണാധികാരത്തിന്റെ മറവില്‍ കൊള്ളലാഭമൊന്നും എണ്ണക്കമ്പനികള്‍ക്ക് കിട്ടുന്നില്ല. നികുതിയാണ് ഭൂരിഭാഗവും.
ഇനി മോഡിസര്‍ക്കാരിന്റെയും ബിജെപിയുടെയും ചിന്തകളിലേക്ക് പോകാം. അഞ്ചുവര്‍ഷത്തിനു ശേഷം രാജ്യത്തിന്റെ പുരോഗതിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി താന്‍ ജനങ്ങള്‍ക്കിടയിലേക്ക് വരുമെന്നാണ് മോഡി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് പറഞ്ഞ വാക്കുകളായ ജോലി, വൈദ്യുതി, റോഡ്, റെയില്‍ തുടങ്ങിയ ഭൌതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലിനേയാണ് മോഡി ലക്ഷ്യമിട്ടിരിക്കുന്നത്. മോഡിസര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ക്ക് ലക്ഷം കോഡികളുടെ പണമ്ം വേണം. അതിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നികുതി കൂട്ടി പൊതുജനത്തിനെ ദ്രോഹിക്കുന്നത്.
മോഡിയെന്തിനിങ്ങനെ ചെയ്യുന്നു.......?
അടുത്ത പേജില്‍ വായിക്കിക