അനുബന്ധ വാര്‍ത്തകള്‍
- 'അങ്ങനെ അടിച്ച് കേറി വാ '; സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമറിയിച്ച് സിനിമ പ്രവര്‍ത്തകരും
- Suresh Gopi Thrissur: തൃശൂർ എടുക്കുമെന്ന് പറഞ്ഞു, "എടുത്തു" വിജയം ഉറപ്പിച്ച് സുരേഷ് ഗോപി, തിരുവനന്തപുരത്തും ബിജെപി മുന്നേറ്റം
- സുരേഷ് ഗോപി ഉറപ്പിച്ച് തൃശൂര്‍, ലീഡ് 37000 കടന്നു
- Indian National Congress: 52 സീറ്റിൽ നിന്നും നൂറിലേക്ക് കുതിച്ച് കോൺഗ്രസ്, കോൺഗ്രസ് മുക്തഭാരതത്തിന് ബിജെപി ഇനിയും ഏറെ വിയർപ്പൊഴുക്കണം
- സുരേഷ് ഗോപി തൃശൂര്‍ എടുക്കാന്‍ പോകുന്നു! ലീഡ് 23000 കടന്നു
BJP Kerala : കേരളത്തിൽ രണ്ട് താമര വിരിയുമോ? സംഭവിച്ചാൽ കേരളത്തിന് 2 കേന്ദ്രമന്ത്രിമാർ
Suresh Gopi, Rajeev chandrasekhar
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നത്. ഒടുവിലെ വിവരങ്ങള്‍ പ്രകാരം 17,000 വോട്ടുകള്‍ക് മുന്നിലാണ് രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പന്ന്യന്‍ രവീന്ദ്രന് ഇവിടെ മൂന്നാം സ്ഥാനത്താണ്. നിലവിലെ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ എം പിയായാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പാണ്. ബിജെപിയുടെ കേരളത്തില്‍ സ്റ്റാര്‍ ക്യാന്‍ഡിഡേറ്റ് ആയതിനാല്‍ തന്നെ സുരേഷ് ഗോപിക്കും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയേറെയാണ്.
ഉത്തരേന്ത്യയില്‍ ശക്തമായ സാന്നിധ്യമാണെങ്കിലും തെക്കെ ഇന്ത്യയില്‍ കര്‍ണാടക ഒഴികെ മറ്റൊരിടത്തും ശക്തമായ സാന്നിധ്യമാകാന്‍ സാധിച്ചിട്ടില്ല. തെന്നിന്ത്യയാകെ സുപരിചിതനായ സുരേഷ് ഗോപിയെ പോസ്റ്റര്‍ ബോയ് ആക്കുന്നതിനായി കേന്ദ്രമന്ത്രി സഭയിലേക്ക് തന്നെ ബിജെപി അവസരമൊരുക്കും. നേരത്തെ രാജ്യസഭ എം പിയായി ബിജെപി സുരേഷ് ഗോപിയെ രാജ്യസഭയിലെത്തിച്ചിരുന്നു. തൃശൂരിന് പുറമെ തിരുവനന്തപുരത്തും ബിജെപി വിജയിക്കുകയാണെങ്കില്‍ ഇതോടെ രണ്ട് കേന്ദ്രമന്ത്രിമാരെയാകും കേരളത്തിന് ലഭിക്കുക.