ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:39 IST)
2ജി, കല്‍ക്കരി അഴിമതികളില്‍ വിനോദ് റായിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. താന്‍ തന്റെ ജോലി ചെയ്‌തു. മറ്റുള്ളവര്‍ എഴുതിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
മകള്‍ രചിച്ച പുസ്‌തകത്തിന്റെ പ്രകാശന വേളയിലാണ് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത്. വിനോദ് റായിയുടെ ആരോപണങ്ങളില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2 ജി, കല്‍ക്കരിപ്പാടം അഴിമതികള്‍ മന്‍മോഹന്‍ സിംഗിന് അറിയാമായിരുന്നെന്നും അഴിമതി വിഷയത്തില്‍ തന്റെ കത്തിനോട് പ്രതികരിച്ചില്ലെന്നുമായിരുന്നു വിനോദ് റായിയുടെ ആരോപണം.