ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (12:28 IST)
ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണെന്നും അതില്‍ നിന്ന് രാജ്യത്തേ രക്ഷിക്കുന്നതിനായി മോഡി സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കണമെന്നും മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണ്. അത് നല്‍കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്‍ മോഹന്‍ സിംഗ്. അതേസമയം മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു ഉയര്‍ത്തിയ വിവാദത്തോട് വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇതൊരു അനാവശ്യ വിഷയമാണ്. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ഇതേക്കുറിച്ച് സംസാരിച്ച് കഴിഞ്ഞു. ഇതില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല മന്‍ മോഹന്‍ സിംഗ് പറഞ്ഞു.