ന്യൂഡല്‍ഹി|
Last Updated:
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (15:24 IST)
സിബിഐ ഡയറക്ടര്‍ രഞ്ജിത്
സിന്‍ഹയ്ക്ക് സുപ്രീം കോടതി നോട്ടിസ്.2ജി കേസില്‍ ആരോപണ വിധേയരായവുമായി സി ബി ഐ മേധാവി രഞ്ജിത് സിന്‍ഹ നടത്തിയ കൂടിക്കാഴ്ചനടത്തിയെന്ന ആരോപണത്തില്‍ വിശദീകരണമാവശ്യപ്പെട്ടാണ് നോട്ടീസ്. സിബിഐ മേധാവിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി.
രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ബുക്ക് പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2 ജ് സ്പെക്ട്രം കേസില്‍ ആരോപണ വിധേയരായവുമായി രഞ്ജിത് സിന്‍ഹ നടത്തിയ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍
സിബിഐ ഡയറക്ടറെ കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ സൂക്ഷിക്കാന്‍
കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.