തമിഴ് നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (12:21 IST)
തമിഴ് നടനും അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റുമായ വിശാലിനെതിരേ ജാമ്യമില്ലാ അറസ്റ്റു വാറന്റ്പുറപ്പെടുവിച്ച് കോടതി. നികുതിവെട്ടിപ്പ് നടത്തിയെ കേസിലാണ് കോടതിയുടെ നടപടി. നടന്റെ പേരിലുള്ള നിര്‍മാണ കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

നിര്‍മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതിയിനത്തില്‍ നടന്‍ പണം പിടിച്ചെങ്കിലും അത് അടച്ചിരുന്നില്ല. അഞ്ചു വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു.

ജൂലൈ 24നായിരുന്നു കേസില്‍ വിശാല്‍ ഹാജരാകേണ്ടിയിരുന്നത്. വിശാല്‍ എത്താതിരുന്നതിനാല്‍ വിചാരണ ഓഗസ്റ്റ് 28ലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :